കണ്ണൂർ പയ്യാമ്പലത്ത് സ്വകാര്യ റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ബാനൂസ് റിസോര്‍ട്ടിലെ കെയര്‍ ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമാനനാണ് തൂങ്ങിമരിച്ചത്. തീ പടര്‍ന്നതോടെ ഇറങ്ങിയോടിയ പ്രേമാനന്ദന്‍ അടുത്ത വീട്ടിലെ കിണറിന്‍റെ കയറിലാണ് തൂങ്ങി മരിച്ചത്. തീപിടുത്തത്തിൽ റിസോർട്ടിലെ വളർത്തു നായകൾ ചത്തു. റിസോർട്ടിലെ താമസക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജോലിയില്‍നിന്ന് പറഞ്ഞുവിടാനുള്ള തീരുമാനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.