rape-case

13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികളും സഹായിയും പിടിയിൽ. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു കല്യണിലെ കോൽസേവാഡിയിൽനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്നാണു കണ്ടെത്തിയത്. വീടിനു മുന്നിൽ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവത്തില്‍ 35കാരനായ വിശാൽ ഗൗളി ഭാര്യ സാക്ഷി ഗൗളി, സഹായി എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയശേഷം പീഡനത്തിനിരയാക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഭാര്യയുടെ സഹായത്തോടെ മൃതദേഹം ബാഗിലാക്കി. ഓട്ടോറിക്ഷയില്‍ കയറ്റിയാണ് മൃതദേഹം പ്രതിയും സഹായിയും  ചേര്‍ന്ന് ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. 

പ്രതികളെ ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതിയായ വിശാൽ ഗൗളിക്കെതിരെ ഇതിനുമുന്‍പ് ഇത്തരത്തിലുളള 6 കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 3 കേസുകള്‍ സ്രീകള്‍ക്കെതിരെയുളള അതിക്രമവും ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസുമാണ്. പ്രതികളെ കണ്ടെത്തിയതോടെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കല്യാണിൽ സ്ത്രീകൾ പ്രതിഷേധിച്ചു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. നൂറുകണക്കിനാളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്. 

ENGLISH SUMMARY:

Couple arrested for rape and murder of 13 year-old-girl in Thane