വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും മരിച്ചു.  എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ടോടെ ഇരുവരും മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എൻ.എം.വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ അവിവാഹിതനാണ്. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ. മകൻ വിജേഷ്.

ENGLISH SUMMARY:

Wayanad DCC Treasurer and Son Passes Away: Wayanad DCC treasurer N.M. Vijayan (78) and his son Jijesh (38) passed away after consuming poison.