പതിനാറ് വയസുള്ള ബന്ധുവായ ആണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി 19കാരി പീഡിപ്പിച്ചെന്ന് പൊലീസ്. ഭരണക്കിക്കാവ് സ്വദേശിയായ കൗമാരക്കാരനാണ് പീഡനത്തിനിരയായത്. സംഭവത്തില‍് കൊല്ലം ശങ്കരമംഗലം സ്വദേശിയായ 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ ഒന്നാം തീയതിയാണ് തന്നെ യുവതി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് പതിനാറുകാരന്‍റെ മൊഴി. മൈസൂര്‍, പളനി, പാലക്കാട്, മലപ്പുറം തുടങ്ങി യ സ്ഥലങ്ങളില്‍ ഇരുവരും പോയി താമസിച്ചതായി പൊലീസ് കണ്ടെത്തി. യുവതിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരുവരെയും പിടികൂടിയതും. യുവതി റിമാന്‍ഡിലാണ്.
ആണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതി മറ്റൊരു യുവാവുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ നാട്ടില്‍ നിന്നും യുവതിയെ മാറ്റി നിര്‍ത്തി. ഇങ്ങനെയാണ് ബന്ധുവായ പതിനാറുകാരന്‍റെ വീട്ടില്‍ യുവതി എത്തിയതെന്നും കൗമാരക്കാരനെ നിര്‍ബന്ധിച്ച് വീടുവിട്ട് പോകുകയായിരുന്നുവെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഭരണിക്കാവ് ഇലിപ്പക്കുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പതിനാറുകാരന്‍റെ കുടുംബം. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.