തമിഴ്നാട്ടിലെ വീട്ടിൽ ഉറങ്ങുകയായിരുന്ന ഭർത്താവിനെ ചൂടുവെള്ളം ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി. റാണിപ്പേട്ടിനടുത്തുള്ള ഗ്രാമത്തിലെ എസ് സുരേഷ് (48) ആണ് മരിച്ചത്. സംഭവത്തില്‍ 39 കാരിയായ എസ് അമരാവതിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... മറ്റു പുരുഷന്മാരുമായി മൊബൈൽ ഫോണിൽ സംസാരിച്ചതിന് അമരാവതിയുടെ ഭര്‍ത്താവ് യുവതിയെ നിരന്തരം ശകാരിച്ചിരിന്നു. ഇതാണ് യുവതിയെ അരുംകൊലയ്ക്ക് പ്രകോപിപ്പിച്ചത്. ഡിസംബർ 18നും ഈ വിഷയത്തിൽ ദമ്പതികൾ വഴക്കിട്ടിരുന്നു. പിന്നാലെ സുരേഷ് ഉറങ്ങിക്കിടക്കുമ്പോള്‍ യുവതി തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ദിവസവേതനക്കാരനാണ് മരിച്ച സുരേഷ്.