തൃശൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ. തൃശൂര്‍ കുന്നങ്കുളം ആര്‍ത്താറ്റ് മണികണ്ഠന്‍റെ ഭാര്യ സിന്ധു (55) ആണ് മരിച്ചത്. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം മോഷണശ്രമത്തിനിടെയെന്നാണ് സൂചന. വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് മാസ്ക് വച്ച യുവാവിനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നാലെ നാട്ടുകാര്‍ തന്നെ പ്രതിയേയും പിടികൂടി പൊലീസിനു കൈമാറി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. സിന്ധുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.