TOPICS COVERED

തിരുവനന്തപുരം നെടുമങ്ങാട് പി .എ അസീസ് എൻഞ്ചിനീയറിങ് കോളജിന്‍റെ നിര്‍മാണം നടക്കുന്ന ഹാളിനുള്ളിൽ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോളജ്  ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെ മൃതദേഹമാണെന്നാണ് കരുതുന്നത്.  ശരീരം പൂര്‍ണമായും കത്തികരിഞ്ഞ നിലയിലാണ് . ടയറും, ചപ്പു ചവറും മൃതദേഹത്തിനൊപ്പം കത്തിയിട്ടുണ്ട്.  കാര്‍  കോളജിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു . മൊബെൽ ഫോൺ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കടബാധ്യത കാരണമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. താഹ പണം നല്‍കാനുള്ളവര്‍ ഇന്നലെയും വന്ന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.  കൊല്ലം ഇരവിപൂരം സ്വദേശിയായ താഹ  പേയാട് വാടകയ്ക്കാണ് താമസിക്കുന്നത്. 

ENGLISH SUMMARY:

Burnt body found in engineering college building