കോഴിക്കോട് കുറ്റ്യാടിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാറില്‍ എട്ടുവയസുകാരിയെ ഇരുത്തി രക്ഷിതാക്കള്‍ സമീപത്തെ സൂപ്പർമാർക്കറ്റില്‍ പോയപ്പോഴാണ് സംഭവം. അടുക്കത്ത് സ്വദേശിയായ വിജേഷ് കാറില്‍ കയറി വാഹനം ഓടിച്ച് പോവുകയായിരുന്നു.
കുട്ടി ബഹളം വെച്ചപ്പോള്‍ ഒരു കിലോമീറ്ററിനപ്പുറം റോഡരികത്ത് ഇറക്കി വിട്ടു. നാട്ടുകാർ മറ്റുവാഹനങ്ങളില്‍ പിന്തുടർന്ന് പോയി പ്രതിയെ പിടികൂടി കുറ്റ്യാടി പൊലീസില്‍ ഏല്‍പ്പിക്കുകായിരുന്നു. വിജേഷിനെതിരെ തട്ടിക്കൊണ്ടുപോകലിനും മോഷണത്തിനും കേസെടുത്തിട്ടുണ്ട്.