ഭാര്യയെ കൊന്നകേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. പതിനാലു വർഷമായി കേരള പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിിരുന്നു. ഇൻഷൂറൻസ് തുക പുതുക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ദേവകിയെ കൊന്ന ഭർത്താവ് എഴുപത്തിമൂന്നുകാരന്‍ ബാബുവാണ് കോട്ടയത്തു പിടിയിലായത്.