മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ്. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സ്വന്തം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി വെട്ടി കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ശ്രീമന്ത സാവിത്രിയുമായി വഴക്കിടുന്നത് പതിവാണ്.
മദ്യവും ബൈക്കും വാങ്ങാനായി ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാതെ വന്നപ്പോള്‍ പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത സാവിത്രിയോട് മറ്റുള്ളവരോടു കൂടെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളാണുള്ളത്. പതിവായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ ഭാര്യയ്ക്കോ മക്കള്‍ക്കോ ശ്രീമന്തയോട് അടുപ്പം കാണിച്ചിരുന്നില്ല. ഇതോടെയാണ് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
മകളെ ഭർത്താവ് ഉപദ്രവിക്കുന്നത് കണ്ട സാവിത്രി ശ്രീമന്തയുമായി തര്‍ക്കത്തിലായി. പിന്നാലെ രാത്രി കിടന്നുറങ്ങുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി സമീപത്തെ പറമ്പിൽ തള്ളിയെന്നും ചോദ്യം ചെയ്യലിൽ സാവിത്രി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.