അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16കാരന്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഗുജറാത്തിലെ ധൻസുര ഗ്രാമത്തിലാണ് അതിക്രമം ഉണ്ടായത്. പത്തുവയസുകാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി 4 ദിവസം മുമ്പാണ് ധൻസുര പൊലീസിന് ലഭിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് നടക്കുന്ന വിവരം പുറത്ത് വന്നത്. ഗുജറാത്ത് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബർ 31നാണ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലും കണ്ടെത്താനാകാത്തതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. മാതാപിതാക്കളെ ചേദ്യം ചെയ്തതിലാണ് 10 വയസുകാരിയും സഹോദരിയും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കുട്ടിയും സഹോദരിയും ചേര്‍ന്ന് ഏഴ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് തുടങ്ങിയത്. ഇതില്‍ രണ്ടണ്ണം മാത്രമാണ് ഉപയോഗിച്ചിരുന്നത്. പെൺകുട്ടി പതിവായി 16കാരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
പിടിയിലായ ആണ്‍കുട്ടി നിലവില്‍ നിരീക്ഷണത്തിലാണ്. ജുവനയില്‍ ആക്റ്റ് പ്രകരം കുട്ടിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറയിച്ചു.