ഡല്‍ഹിയിലെ ഷകർപൂരിൽ 14കാരനെ കുത്തിക്കൊന്നു. സ്‌കൂളിന് പുറത്ത് വച്ച് സഹപാഠികളാണ് വിദ്യാർത്ഥിയെ കുത്തിക്കൊന്നത്. ഇഷു ഗുപ്ത എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഡൽഹിയിലെ ഷകർപൂരിലുള്ള രാജ്കിയ സർവോദയ ബാല വിദ്യാലയത്തിന് പുറത്തായിരുന്നു സംഭവം.
Also Read; പരാതി നല്‍കാനെത്തിയ യുവതിയെ ഓഫിസില്‍ വച്ച് പീഡിപ്പിച്ച കേസ്; ഡിവൈഎസ്പി അറസ്റ്റില്‍
ഇഷു ഗുപ്തയും സ്കൂളിലെ മറ്റ് ചില വിദ്യാർത്ഥികളും തമ്മില്‍ ജനുവരി 3ന് ഉണ്ടായ വാക്കേറ്റത്തിനിടയിലാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം. ഇഷുവും, കൃഷ്ണയെന്ന മറ്റൊരു വിദ്യാർത്ഥിയും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൃഷ്ണയും നാലു കൂട്ടാളികളും ചേർന്ന് സ്കൂൾ ഗേറ്റിന് പുറത്ത് വച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ വലത് തുടയിൽ ചെറു കത്തി കുത്തിക്കയറ്റുകയായിരുന്നു.
Also Read; 'ഫിറ്റല്ല ഓവര്‍ ഫിറ്റ്'; പൊലീസ് ജീപ്പ് തകര്‍ത്ത് അസഭ്യവര്‍ഷം
സംഭവത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനായി ഷകർപൂർ പൊലീസ് സ്‌റ്റേഷൻ, ആന്‍റി നാർക്കോട്ടിക് സ്‌ക്വാഡ്, സ്‌പെഷ്യൽ സ്റ്റാഫ് ടീമുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 7 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണം വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.