student-of-poovachal-school

തിരുവനന്തപുരം പൂവച്ചല്‍ സ്കൂളിലെ പ്ലസ്ടുവിദ്യാര്‍ഥിയെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയടങ്ങുന്ന നാലംഗസംഘം കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി  മുഹമ്മദ് അസ്ലമിനെ   സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം. നേരത്തെ സ്കൂളില്‍ നടന്ന പ്ലസ് വണ്‍–പ്ലസ് ടു തമ്മില്‍ തല്ലിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അക്രമവും.

 

സ്കൂളിനു അവധിയായിരുന്നെങ്കിലും ബാങ്ക് നട ജംഗ്ഷനു സമീപത്തുവെച്ചായിരുന്നു ആക്രമണം. ഉച്ചയ്ക്ക് ഒന്നരയോടെ മുഹമ്മദ് അസ്ലമിനെ  പൂവച്ചല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും വെള്ളനാട് സ്കൂളിലെ മൂന്നു വിദ്യാര്‍ഥികളും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ അസ്ലമിനെ  അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ഒരു മാസം മുന്‍പ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ്ടു വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണം.അന്നു പുറത്തായ വിദ്യാര്‍ഥികളെ ഇതുവരെയും സ്കൂളില്‍ തിരികെ പ്രവേശിപ്പിച്ചിട്ടില്ല.അന്നു പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്‍റിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. അന്നു സംഘടനത്തില്‍ രണ്ട് പക്ഷത്തായുണ്ടായിരുന്നവരാണ് കുത്തേറ്റയാളും ആക്രമിച്ചവരില്‍ ഒരാളും.

ENGLISH SUMMARY:

A Plus Two student of Poovachal School in Thiruvananthapuram was injured in a stabbing incident carried out by a group of four Plus One students. The injured Plus Two student has been admitted to a private hospital, where the injuries are reported to be serious.