എറണാകുളം ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടികിടന്ന വീട്ടില്‍ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും അസ്ഥികളും ഫ്രിഡ്ജിനുള്ളില്‍ കവറിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹികവിരുദ്ധരുടെ ശല്യമെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടേതാണ് വീട്.
ENGLISH SUMMARY:
Skull and bones were discovered inside a fridge from a house that had been locked for 20 years at Chottanikkara, Ernakulam.