anwar-pv

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി.അന്‍വറിന് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പി.വി.അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ തള്ളി. അന്‍വര്‍ ഇന്നുതന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷ അഭിഭാഷകന്‍ പറഞ്ഞു. 

 

പി.വി.അന്‍വര്‍ 35,000രൂപ ജാമ്യത്തുക കോടതിയില്‍ കെട്ടിവയ്ക്കണം. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ പി.വി.അന്‍വര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം. തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ അരുതെന്നും ജാമ്യം നല്‍കി കോടതി നിര്‍ദേശിച്ചു.

അതിനിടെ അന്‍വറിന്‍റെ അനുയായിയും കസ്റ്റഡിയില്‍. ‍ഡിഎംകെ നേതാവ് ഇ.എ.സുകുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വഴിക്കടവ് ബസ്‌ സ്റ്റാന്‍ഡില്‍നിന്നാണ് സുകുവിനെ കസ്റ്റഡിയിലെടുത്തത്. അന്‍വറിനൊപ്പം സുകുവും സമരത്തില്‍ പങ്കെടുത്തിരുന്നു.

ENGLISH SUMMARY:

MLA P.V. Anwar has been granted bail under specific conditions by the Nilambur First Class Magistrate Court