കോഴിക്കോട് പുനര്‍ വിവാഹ വാഗ്ദാനം നല്‍കി റിട്ട.ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും രണ്ടര പവന്‍ സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അന്വേഷണം ആരംഭിച്ച് പത്ത് മാസത്തിന് ശേഷമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ ഇര്‍ഷാനയെ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫൊറന്‍സിക് സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയതു കണ്ടാണ് തട്ടിപ്പു സംഘം ഡോക്ടറെ സമീപിക്കുന്നത്. കാസര്‍കോട് സ്വദേശിനി ഇര്‍ഷാനയുമായി വയനാട്ടിലെ ക്ലിനിക്കില്‍ എത്തി വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചു.മലപ്പുറം സ്വദേശിയായ മുഹമ്മദ് സലീമിന്‍റെ സഹോദരിയാണ് ഇര്‍ഷാന എന്നാണ് ഡോക്ടറോട് പറഞ്ഞത്. കുടക് സ്വദേശിയായ മാജിദും ഒപ്പ മുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വെച്ച് ഇര്‍ഷാനയും ഡോക്ടറും വിവാഹിതരായി. വാടകയ്ക്ക് വീട് എടുക്കണമെന്ന് പറഞ്ഞ് സംഘം അഞ്ച് ലക്ഷം രൂപയും കൈകലാക്കി.
കാസര്കോട് നിന്നാണ് മുഹമ്മദ് സലീമിനെയും മാജിദിനെയും നടക്കാവ് പൊലീസ് പിടികൂടുന്നത്. ഒന്നര ലക്ഷം രൂപയോളം തട്ടിപ്പിന്‍റെ ഭാഗമായി ഇവര്‍ക്ക് ലഭിച്ചു എന്നാണ് സൂചന.