ബെംഗളുരു നഗരത്തിലെ കടയില്‍ ഗുണ്ടാ ആക്രമണം. സഞ്ജയ് നഗറിലെ ബേക്കറിയിലാണു സിഗററ്റിനുപണം ചോദിച്ചതിന്റെ പേരില്‍ ഗുണ്ടകള്‍ കടയില്‍ കയറി ആക്രമിച്ചത്. ബുധനാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സഞ്ജയ് നഗര്‍ ബൂബസാന്ദ്രയിലെ കടയില്‍ കയറിയായിരുന്നു ആക്രമണം.
പ്രദേശത്തുകാരനായ ഒരാള്‍ സിഗററ്റ് വാങ്ങാനെത്തി. മടങ്ങുന്നതിനിടെ അടുത്തിടെ ജോലിക്കെത്തിയ യുവാവ് പൈസ ആവശ്യപ്പെട്ടു. ദേഷ്യപ്പെട്ട് ഇറങ്ങിപോയ യുവാവ് മറ്റൊരാളെയും കൂട്ടിവന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിറകെ കടയുടമ പരാതിയുമായി പൊലീസിനെ സമീപിച്ചു. പ്രദേശവാസികളായ ഗുരു, വിശ്വാസ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കടകളില്‍ നിന്ന സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകുന്നതു പതിവാക്കിയവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.