rape-case-4
  • പെണ്‍കുട്ടിയെ 13ാം വയസില്‍ ആദ്യം പീഡിപ്പിച്ചത് സുഹൃത്ത്
  • പിതാവിന്‍റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്‍റെ കൂട്ടുകാരും പീഡിപ്പിച്ചു
  • പ്രതികൾക്കെതിരെ എസ്.സി, എസ്.ടി പീഡന നിരോധന നിയമവും ചുമത്തും

പത്തനംതിട്ടയില്‍ കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ 13ാം വയസില്‍ ആദ്യം പീഡിപ്പിച്ചത് സുഹൃത്തെന്ന് മൊഴി. പിതാവിന്‍റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്‍റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്‍റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയെന്നും പെണ്‍കുട്ടിയുടെ മൊഴി. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. 5 വർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയത് അറുപതിലേറെ പേരാണ്. ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നിൽ പതിനെട്ടുകാരി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 5 പ്രതികൾ അറസ്റ്റിലായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

 

പ്രതികൾക്കെതിരെ എസ്.സി, എസ്.ടി പീഡന നിരോധന നിയമവും ചുമത്തും. പെൺകുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിൽ എത്തിച്ചും പീഡിപ്പിച്ചു . സ്കൂളിലും കാറിലും മുതൽ പ്രതികളിൽ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, കൂടുതൽ സ്റ്റേഷനുകളിൽ കേസെടുക്കുന്നു

പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ.വിനീത് (30), കൊച്ചുപറമ്പില്‍ കെ.അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.  പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മാത്രം നാൽപതോളം പേർക്കെതിരെയും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഏതാനും പേർക്കെതിരെയും കേസെടുത്തു.

ENGLISH SUMMARY:

Girl sexually abused pocso case against 40 people in Pathanamthitta