സ്കൂൾ ബസ്സിൽവച്ച് ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിൽ കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവറെയും സഹായിയെയും പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം സ്വദേശി അൻപത്തിമൂന്നു കാരനായ സാബു, മുഖത്തല സ്വദേശി അൻപത്തിയൊന്നു വയസുള്ള സുഭാഷ് എന്നിവരെ ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആറ് കേസുകൾ സാബുവിനെതിരെയും രണ്ട് കേസുകൾ സുഭാഷിന് എതിരെയുമാണ്. ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് എട്ട് വിദ്യാർഥിനികളുടെ പരാതി. സ്കൂൾ അധികൃതർക്ക് ലഭിച്ച വിവരം പൊലീസിന് കൈമാറുകയായിരുന്നു.