എറണാകുളം അങ്കമാലി ആര്‍ച്ച് ബിഷപ്സ് ഹൗസ് സംഘര്‍ഷത്തില്‍ 21 വൈദികര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. അതിക്രമിച്ച് കയറി നാശനാഷ്ടമുണ്ടാക്കിയതിനാണ് കേസ്. എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികര്‍ക്കെതിരെയും കേസ്.
സംഘര്‍ഷത്തില്‍ എസ്ഐമാരായ അനൂപ് ചാക്കോ,അഭിജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ബിഷപ് ഹൗസിന് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കി. വിശ്വാസികളുടെ പ്രതിഷേധം ശക്തമാകാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.