കൊല്ലം കുണ്ടറയിൽ അമ്മയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. വസ്തു സംബന്ധമായ വഴക്കിനെ തുടർന്നാണ് ഇളമ്പള്ളൂർ പെരുമ്പുഴ താഴം അമ്പാടിയിൽ വിഥുൻ വിജയന്‍ അമ്മയെ ആക്രമിച്ചത്. വിഥുനെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. ഈ  മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം.

വസ്തു രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങള്‍  വെളിപ്പെടുത്തിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. അമ്മയെ വിധുന്‍ ക്രൂരമായി മര്‍ദിച്ചു . ഇടിച്ചുവീഴ്ത്തിയ ശേഷം വാളിന്‍റെ പിടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തടര്‍ന്ന് കഴുത്തില്‍ വെട്ടാനും ശ്രമിച്ചെന്ന് സമീപാവാസികള്‍ പൊലീസിന് മൊഴി നല്‍കി.

അമ്മയുടെ  പരാതിയുടെ അടിസ്ഥാനത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്. കുണ്ടറ എസ്എച്ച്ഒ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഥുനെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.