karnataka-atmrobbery

കർണാടകയിലെ ബീദറിൽ വൻ എടിഎം കൊള്ള. കലക്ടറേറ്റിനും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനും സമീപത്തെ, ശിവാജി ചൗക്കിലെ എസ്.ബി.ഐ എടിഎം കൗണ്ടറിലേക്ക് ഇരച്ചുകയറി സംഘം ജീവനക്കാരനെ വെടിവച്ചു കൊന്ന ശേഷം 93 ലക്ഷം രൂപ കവർന്നു

 

രാവിലെ 11 മണിയോടെയാണ് സിനിമാ സ്റ്റൈൽ കൊലയും കവർച്ചയും ഉണ്ടായത്. ബാങ്കിനോട് ചേർന്നുള്ള എ ടി എം കൗണ്ടറിൽ പണം നിറക്കാൻ സ്വകാര്യ ഏജൻസിയുടെ ജീവനക്കാർ എത്തിയ സമയത്ത് ആക്രമികൾ എത്തിയത്. ഇരുചക്ര വാഹനത്തിൽ തോക്കുമായി എത്തിയ രണ്ടു പേര് കൌണ്ടറിലേക്ക് ഇരച്ചു കയറി. തടയാൻ ശ്രമിച്ച  പണം നിറയ്ക്കാൻ എത്തിയ ഏജൻസി ജീവനക്കാരായ രണ്ടു പേര്‍ മാത്രമാണ് അപ്പോൾ കൗണ്ടറിൽ ഉണ്ടായിരുന്നത്.

ഇവർ എതിർത്തത്തോടെ വെടിയുതിർത്തു. ക്ലോസ് കൗണ്ടറിൽ വെടിയേറ്റ  ഗിരി വെങ്കിടെശ് എന്നയാൽ  കൗണ്ടറിനുള്ളിൽ മരിച്ചുവീണു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ശിവകാശശിനാഥ എന്നയാൾ അതീവ ഗുരുതരാവസ്ഥയിലാണ്. 93 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക കണക്ക്.പ്രതികൾക്ക് വേണ്ടി വ്യാപക തിരച്ചിൽ തുടരുകയാണ്. എ ടി എമ്മിൽ പണം നിറക്കാൻ കൊണ്ട് വരുന്നത് കൃത്യമായി അറിയുന്നവർ അസൂത്രിതമായി നടത്തിയ കൊള്ളയും കൊലയുമാണനാണ് പൊലീസ് വിലയിരുത്തൽ. 

പണം നിറക്കാൻ ജീവനക്കാർ പോകുമ്പോൾ തോക്ക് ധാരിയായ സുരക്ഷ ജീവനക്കാരുടെ അകമ്പടി വേണമെന്ന് റിസർവ് ബാങ്ക് നിർദേശമുണ്ട്. ബീദറിലെ ഏജൻസി അത്തരം സുരക്ഷ മുൻകരുതൽ എടുത്തിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Armed robbers kill man in Karnataka's Bidar, loot Rs 93 lakh cash meant for ATM