പാലക്കാട് തോട്ടര സ്വദേശിനി നബീസയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ നബീസയുടെ മകളുടെ മകൻ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാർ. മണ്ണാർക്കാട് കോടതിയാണ്  ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവർക്കുമുള്ള ശിക്ഷ നാളെ വിധിക്കും. വ്യക്തി വൈരാഗ്യവും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ട് ഇരുവരും ചേർന്ന് ചീരക്കറിയിൽ വിഷം ചേർത്ത് നൽകി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2016 ലാണ് റോഡരികിൽ നബീസയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. നബീസയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബഷീറും ഫസീലയും ചേർന്ന് റോഡരികിൽ ഉപേക്ഷിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായി കോടതി വിധിച്ചു.