ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് ഇടുക്കിയിൽ നിന്ന് പിടികൂടിയ കുറുവ സംഘാംഗങ്ങൾക്ക് ആലപ്പുഴയിൽ മുൻ കാലങ്ങളിൽ നടന്ന കവർച്ചകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. മണ്ണഞ്ചേരി പൊലീസിൻ്റെ ആൻ്റി കുറുവ സ്ക്വാഡ് ഇടുക്കി രാജകുമാരിയിൽ നിന്നാണ് പിടികിട്ടാപ്പുള്ളികളായ കറുപ്പയ്യയെയും നാഗരാജുവിനെയും അറസ്റ്റ് ചെയ്തത്. 2021 ൽ കോട്ടയത്ത് മോഷണം നടത്തിയതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു
ആലപ്പുഴയിൽ നടന്ന കുറവാ മോഷണങ്ങളിലെ പ്രധാന കണ്ണിയായ സന്തോഷ് ശെൽവന്റെ വേരുകൾ തേടി ആൻ്റി കുറുവാ സ്ക്വാഡ് എത്തിയപ്പോഴാണ് തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളികളായ കറുപ്പയ്യയെയും നാഗരാജുവിനെയും കുറിച്ച് വിവരം നൽകിയത്. തേനിയിൽ മോഷണം നടത്തി ഒളിവിൽ പോയ ഇവർക്കെതിരെ വിവിധ കേസുകളിൽ തമിഴ്നാട്ടിലും കേരളത്തിലും വാറണ്ടുണ്ട് സ്റേഷനുകളിൽ ഒന്നു വീതം കേസുകൾ. പൊലീസിനെ കബളിപ്പിക്കാൻ ഇടുക്കി രാജകുമാരിയിൽ ഗോപി, ആനന്ദൻ എന്നീ വ്യാജ പേരുകളിലായിരുന്നു താമസം. 4 വർഷം മുമ്പ് രാജകുമാരിയിൽ സ്ഥലം വാങ്ങി കുടുംബസമേതമായിരുന്നു കഴിഞ്ഞിരുന്നത്. 2021 ൽ കോട്ടയം അതിരമ്പുഴയിൽ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കാണിച്ചതോടെ ദൃശ്യങ്ങളിലുള്ളത് തങ്ങളാണെന്നും മൂന്നാമത്തെയാൾ ആരെന്ന് ഇപ്പോൾ ഓർമ്മയില്ലെന്നും കറുപ്പയ്യ പൊലീസിനോട് പറഞ്ഞു.
പിടിയിലായ കറുപ്പയ്യയെയും നാഗരാജിനെയും ആലപ്പുഴയിൽ കൊണ്ടുവന്നതിന് പിന്നാലെ ഇടുക്കിയിൽ നിന്നും ഇവരുടെ കുടുംബാംഗങ്ങളും ആലപ്പുഴയിലെത്തി. പത്ത് വർഷം മുമ്പ് കായംകുളത്തും പുന്നപ്രയിലും നടന്ന കുറുവ മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.. ഇന്നലെ രാത്രി നാഗർകോവിൽ പൊലീസ് മണ്ണഞ്ചേരിയിലെത്തി പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി