വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകി. നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതിയില്‍ പറയുന്നു. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന സമയത്താണ് അതിക്രമം നടന്നത്. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതി. പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്ന് യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.