തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി വിജിലന്‍സ്. വസ്തുവകകളുടെയും തിരുവാഭരണങ്ങളുടെയും റജിസ്റ്റർ കാണാനില്ല. രസീത് ഇല്ലാത്ത പണപ്പിരിവെന്നും റിപ്പോര്‍ട്ട്. ക്ഷേത്ര സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചു. രേഖകള്‍ ചോദിച്ചിട്ടും ഹാജരാക്കിയില്ല. ഭരണ, മരാമത്ത് പ്രവർത്തികളില്‍ തന്ത്രി അനധികൃതമായി ഇടപെട്ടുവെന്നും വിജിലന്‍സ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്രം. വിശ്വാസികളുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.