ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ശമ്പള പാക്കേജ് പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇപ്പോള്‍ നല്‍കുന്ന 18,000 രൂപ 30,000 ആക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ആറുമാസം കൊണ്ട് പരാതി പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു.