girl-mahi

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്തയിലെ ബസന്തിയില്‍ ഈമാസം ഒന്‍പതിന് കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍. വീടിനടുത്തുള്ള ചില ആണ്‍കുട്ടികള്‍ ഈമാസം ഒന്‍പതിന് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് കാണാതായത്. രണ്ടുദിവസം തിരഞ്ഞശേഷം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. 

വിവസ്ത്രമായ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഇതോടെയാണ് കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായോ എന്ന സംശയമുയര്‍ന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് സൂപ്രണ്ടന്‍റ് പലാഷ് ചന്ദ്ര ധാലി വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

പരാതി ലഭിച്ചതുമുതല്‍ പൊലീസ് വിപുലമായ തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച കുട്ടിയുടെ വീടിനുസമീപമുള്ള പാടത്ത് ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മണ്ണിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടി ലൈംഗികാതിക്രമത്തിനിരയായി കുഴിച്ചുമൂടപ്പെട്ടു എന്ന സംശയം ശക്തമാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ പൊലീസിനെതിരെയും പ്രദേശത്ത് ജനകീയ പ്രതിഷേധമുണ്ടായി.

ENGLISH SUMMARY:

The body of a missing minor girl, suspected to be a victim of rape and murder, was recovered from a field at Basanti in South 24 Parganas district of West Bengal on Monday evening. According to the district police superintendent Palash Chandra Dhali, the minor girl, an eighth-standard student, had been missing since January 9. The victim's family members, according to him, registered the missing case three days later, on January 12.