തിരുവനന്തപുരം കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി യുവതി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു. യുവതിയുടെ ഇൻസ്റ്റഗ്രാം കാമുകന്‍  രണ്ടു ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. കഠിനംകുളം ഭരണിക്കാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആതിരയേയാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കൊല നടത്തിയ ശേഷം വീട്ടമ്മയുടെ സ്കൂട്ടറുമായി കാമുകന്‍ കടന്ന് കള‍ഞ്ഞു.

ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാവിലെ പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ് ഭാര്യ  കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. യുവതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് രണ്ട് ദിവസം മുമ്പ് വീട്ടിൽ വന്ന് ഭീഷണി മുഴക്കിയതായി ഭർത്താവ് പൊലീസിന് മൊഴി നൽകി. അതേസമയം ഭർത്താവിൻ്റെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭർത്താവിൻ്റെ മൊഴി വിശദമായി പൊലിസ് രേഖപ്പെടുത്തി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക്, ഫിംഗർ പ്രിൻ്റ് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ENGLISH SUMMARY:

Aathira , a resident of Venjaramoodu, Kadinamkulam, was found dead with a stab wound to her neck. The police have launched a search for a man from Ernakulam, whom she had befriended on Instagram. It was reported that the man had visited the area two days prior to the incident, prompting the police to begin their investigatin.