ഭാര്യയെ കൊന്നു പലക്ഷണങ്ങളാക്കി കുക്കറിലിട്ടു വേവിച്ച മുന്‍സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ താല്‍കാലിക സുരക്ഷാ ജീവനക്കാരനാണു പല കഷ്ണങ്ങളായി നുറുക്കിയ ഭാര്യയുടെ മൃതദേഹം കുക്കറിലിട്ടുവേവിച്ച് കായലില്‍ തള്ളിയത്.

പതിമൂന്നു വര്‍ഷം കൂടെ താമസിച്ച,സ്വന്തം മക്കളുടെ അമ്മയായ സ്ത്രീയെ അടിച്ചുകൊല്ലുക. പിടിക്കപെടാതിരിക്കാന്‍  മൃതദേഹം പലകഷ്ണങ്ങളായി മുറിക്കുക. മൂന്നുദിവസമെടുത്തു കുക്കറിലിട്ടു വേവിച്ച് എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളുക. കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന ക്രൂരതയാണ് ആന്ധ്രാപ്രദേശ് പ്രകാശം സ്വദേശിയായ ഗുരുമൂര്‍ത്തി ചെയ്തു കൂട്ടിയത്. ഇയാളുടെ ഭാര്യ വെങ്കടമാധവിയെ കാണാനില്ലെന്നു കഴിഞ്ഞ പതിനെട്ടിനാണു പൊലീസിനു പരാതി കിട്ടുന്നത്. 

കാഞ്ചന്‍ബാഗിലെ ഡി.ആര്‍.ഡി.ഒ കേന്ദ്രത്തിലെ താല്‍കാലിക സുരക്ഷാ ജീവനക്കാരനായ ഗുരുമൂര്‍ത്തിയും ഭാര്യയും രണ്ടുമക്കളും ഹൈദരബാദ് മീര്‍പേട്ടിലായിരുന്നു താമസിച്ചിരുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീടുവിട്ടുപോയെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ വാദം. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരതയുടെ അങ്ങേയറ്റമായ കൊല പുറത്തായത്. മകര സംക്രാന്തി ആഘോഷത്തിനായി ആന്ധ്രപ്രദേശിലെ സ്വന്തം വീട്ടിലേക്കു പോകണമെന്ന മാധവിയുടെ ആവശ്യമാണു തര്‍ക്കവും കൊലയിലുമെത്തിയതെന്നുപൊലീസ് കണ്ടെത്തി. ശരീരഭാഗങ്ങള്‍ വേവിച്ച ശേഷം  എല്ലും മാംസവും വേര്‍പ്പെടുത്തിയെന്നും എല്ലുകള്‍ ഉലക്കകൊണ്ടിടിച്ചു പൊടിച്ചെടുത്താണു കായലില്‍ തള്ളിയതെന്നുമാണ് ഇയാളുടെ മൊഴി.

Ex-Army man arrested for killing wife, chopping her into pieces, and cooking in a pressure cooker:

Ex-Army man arrested for killing wife, chopping her into pieces, and cooking in a pressure cooker. The accused, a temporary security staff member at a defense research center in Hyderabad, chopped his wife's body into multiple pieces, cooked them in a pressure cooker, and disposed of them in a lake.