എറണാകുളത്തു അനധികൃത കുടിയേറ്റക്കാരായ മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ. വ്യാജ തിരിച്ചറിയൽ രേഖകളുമായി എട്ട് വർഷക്കാലമായി ഇന്ത്യയിൽ താമസിക്കുന്നവർ അടക്കമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് ബംഗ്ലാദേശികളാണ് എറണാകുളത്തു മാത്രം പിടിയിലായത്.
ഈ മാസം 15 ന് പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ബംഗ്ലാദേശികൾ അറസ്റ്റിലാകുന്നത്. ആലുവ ഇടത്തലയിൽ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പിഷോ എന്നിവരും പെരുമ്പാവൂരിൽ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ നെയുമാണ് പോലീസ് പിടികൊപിടിയത്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ നിന്നും ഒരാൾ പിടിയിലായിരുന്നു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ എറണാകുളം റൂറൽ ജില്ലയിൽ മാത്രം അഞ്ച് പേരാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് പിടിയിലായ മുഹമ്മദ് അമീൻ ഉദ്ദീൻ കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലുണ്ട്. ലിട്ടൻ അലി ഇന്ത്യയിലെത്തിയിട്ട് രണ്ട് വർഷവും, ബപ്പി ഷോ എട്ട് മാസവും ആയി. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവർ പശ്ചിമ ബംഗാളിലെത്തിയത്. തുടർന്ന് ഏജൻ്റ് വഴി വ്യാജ ആധാർ, പാൻകാർഡുകൾ സ്വന്തമാക്കി. പിന്നീട് മുംബൈയിലെക്കും അവിടെനിന്ന് ബംഗുളൂരുവിലേക്കും എത്തി. ബംഗലൂരുവിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്ത ശേഷം കേരളത്തിലേക്ക് വന്നു. എടത്തലയിൽ നിന്ന് പിടികൂടിയ രണ്ടു പേർ കോളേജിന് സമീപമാണ് താമസിച്ചിരുന്നത്. പെരുമ്പാവുർ ബംഗാൾ കോളനിയിൽ നിന്നുമാണ് മുഹമ്മദ് പിടികൂടിയത്. അനധികൃത കുടിയേറ്റക്കാർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.