പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് സ്വദേശി മനുവാണ് മരിച്ചത്. സുഹൃത്ത് ശിവപ്രസാദിന്‍റെ വീട്ടില്‍ വച്ച് നടന്ന മദ്യസല്‍ക്കാരത്തിനിടെയായിരുന്നു തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തര്‍ക്കം രൂക്ഷമായതിനിടെയുണ്ടായ മനുവിന് കുത്തേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മനുവിനെ ആശുപത്രിയിലെത്തിച്ച ശിവപ്രസാദ് പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ശിവപ്രസാദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.