പ്രമീള ശശിധരന്‍

ജില്ലാ നേതൃസ്ഥാനത്തെ ചൊല്ലി  ബിജെപി പാലക്കാട് ജില്ലാ ഘടകത്തില്‍ നിലനിന്നിരുന്ന തര്‍ക്കം  സമവായത്തിലേക്ക്. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള പാര്‍ട്ടിത്തീരുമാനത്തില്‍ പ്രതിഷേധമില്ലെന്ന് നിര്‍വാഹകസമിതി അംഗം എന്‍.ശിവരാജന്‍ പറഞ്ഞു. ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്നപരിഹാരമെന്നാണ് സൂചന. ജില്ലാ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പങ്കെടുക്കും. എന്‍.ശിവരാജനെ  പ്രശാന്ത് ശിവന്‍ വീട്ടില്‍പോയി കണ്ടു.

ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തത് ദേശീയ നേതൃത്വമെന്ന് നിലവിലെ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസന്‍. സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ്  തിര‍ഞ്ഞെടുപ്പെന്നും ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുമെന്ന് യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്‍. കൗണ്‍സിലര്‍മാര്‍ ആരും പ്രതിഷേധം അറിയിച്ചിട്ടില്ല. ആരും പാര്‍ട്ടിവിടില്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.

അതേസമയം, നാലിടത്ത് വനിതാ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്‍. കാസർകോട് എം.എൽ.അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കൽ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്തില്‍  നിവേദിത സുബ്രഹ്മണ്യനും അധ്യക്ഷസ്ഥാനത്ത്.  തൃശൂർ , കോട്ടയം , ഇടുക്കി എന്നിവിടങ്ങളിൽ ക്രിസ്ത്യൻ ജില്ലാ പ്രസിഡ‍ന്റുമാര്‍. തൃശൂർ സിറ്റി ബി.ജെ.പി ജില്ലാ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചു. ബി.ജെ.പിയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏത് പാര്‍ട്ടിയിലുണ്ട് ഇങ്ങനെയന്നും സുരേന്ദ്രന്‍

ENGLISH SUMMARY:

The BJP Palakkad district unit resolved its internal dispute over leadership positions. Municipal chairperson Prameela Sasidharan affirmed her support for the party, while executive committee member N. Sivarajan stated he had no objections to the decision to appoint Prashant Sivan as district president. The RSS leadership is believed to have mediated to resolve the conflict. Prashant Sivan even visited N. Sivarajan’s home, and the municipal vice chairman will attend the event announcing the district president.