കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്‍ പ്രതിയായിട്ടുളള പോക്സോ കേസില്‍ കൊട്ടാരക്കര അതിവേഗ കോടതി ഇന്ന് വിധി പറയും. പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ചെന്നുമാണ് കേസ്. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് അന്ന് കേസില്‍ നിര്‍ണായകമായതെങ്കിലും കോടതിയില്‍ വിചാരണയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയാണ് ഏഴുവര്‍ഷം മുന്‍പ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ആറാം ക്ലാസുകാരിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും പ്രതിയായ മുത്തച്ഛൻ ശ്രമിച്ചിരുന്നു. 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ENGLISH SUMMARY:

The Kottarakkara Fast Track Court will deliver its verdict today in the POCSO case against a grandfather in Kundara, Kollam. The case involves the abuse of two sisters, aged 11 and 13, and alleges that the 11-year-old died by suicide due to the trauma of the assault.