peter-pinky

ഭാര്യയുടെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കി യുവാവ്. മാനസികമായി തളര്‍ന്നു, ജോലി പോയി, മനസ്സമാധാനം ഇല്ല. ഇനി ഇങ്ങനെ ജീവിക്കാന്‍ വയ്യ അച്ഛന്‍ എന്നോട് ക്ഷമിക്കണം, അവള്‍ എന്‍റെ മരണം ആഗ്രഹിക്കുന്നു എന്നൊരു കുറിപ്പ് എഴുതിവച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവസാന ആഗ്രഹമായി ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് ശവപ്പെട്ടിയില്‍ എഴുതിവയ്ക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യം.

peter

‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്ന് പീറ്ററിന്‍റെ ശവപ്പെട്ടിയില്‍ എഴുതിവച്ചിരിക്കുന്നു.

കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആരോപണം ഉന്നയിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നുമാസത്തോളമായി പീറ്ററും പിങ്കിയും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു എന്ന് ബന്ധുക്കള്‍. ഞായറാഴ്ച പള്ളിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് പീറ്ററിനെ ജീവനറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടതെന്ന് സഹോദരന്‍ ജോയല്‍.  

‘പള്ളിയില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഞങ്ങള്‍ തിരിച്ചുവന്നത്. കണ്ടത് നടുക്കുന്ന കാഴ്ചയാണ്. അച്ഛനോട് ക്ഷമിക്കണമെന്നും എന്നോട് അച്ഛനേയും അമ്മയേയും നന്നായി നോക്കണം എന്നുമാണ് അവന്‍ എഴുതിവച്ചിരിക്കുന്നത്. അവള്‍ അവന്‍റെ മരണം അത്രമേല്‍ ആഗ്രഹിച്ചു’ എന്നാണ് ജോയല്‍ പറയുന്നത്.

 

ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം മാത്രമാണ് ആയിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രശ്നങ്ങള്‍ ഗുരുതരമായി. രണ്ടുപേരും രണ്ടിടത്തായി താമസം പോലും. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ ഇരുപത് ലക്ഷം രൂപ പിങ്കി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളര്‍ത്തി എന്നും സഹോദരന്‍.

മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് മാനസികമായി സമ്മര്‍ദത്തിലാക്കി എന്ന് പീറ്ററിന്‍റെ അച്ഛന്‍ ഒബയ്യ. പീറ്ററിനോട് വഴക്കിട്ട് പിങ്കി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അവളുടെ വീട്ടിലേക്കാണ് പോയത്. വിളിച്ചപ്പോള്‍ ഇനി പീറ്റര്‍ മരിച്ചെന്ന് കേട്ടാലും തിരിച്ചുവരില്ല എന്നായിരുന്നു മറുപടി. പിങ്കിയുടെ സഹോദരനാണ് പണം ആവശ്യപ്പെട്ടത്. അവരെല്ലാവരും കൂടി എന്‍റെ മകനെ കൊന്നു എന്നാണ് ഒബയ്യ പറയുന്നത്. 

പിങ്കിയും പീറ്ററും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. ഒരിക്കല്‍ പീറ്റര്‍ ഓഫീസിലായിരിക്കുമ്പോള്‍ പിങ്കി വിളിച്ചു. ഫോണിലൂടെ വലിയ വഴക്കായി. ഓഫീസിനുള്ളില്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് ഇതോടെ പീറ്ററിന്‍റെ ജോലി പോയി എന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍‌ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ്. പീറ്ററിന്‍റെ ആത്മഹത്യാക്കുറിപ്പടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

ENGLISH SUMMARY:

A man in Karnataka's Hubballi died by suicide and left behind a note in which he accused his wife of torture. The man, identified as Peter Gollapalli, died by suicide on Sunday with his family members saying that he and his wife were going through a marital discord for the last three months. In a note he left behind, Peter wrote to his father: "Daddy, I'm sorry. My wife Pinky is killing me, she wants my death... I am dying because of my wife's torture."