ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ 19കാരിയെ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. മകളെ അയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും അമ്മയുടെ പ്രതികരണം. ALSO READ; ആണ്‍സുഹൃത്ത് രാത്രി 11ന് വീട്ടിലെത്തി, പുലര്‍ച്ചെ 4ന് തിരിച്ചുപോയി; ദൃശ്യങ്ങള്‍ പുറത്ത്
ഒരിക്കല്‍ പള്ളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്‍ ഈ വീട്ടിലുണ്ടായിരുന്നു. മകളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സമ്മതിക്കാമെന്നും പറഞ്ഞു. ആദ്യം വീട്ടുകാരോട് ഇവിടെ വന്ന് സംസാരിക്കാന്‍ പറ, അല്ലെങ്കില്‍ ഞാന്‍ നിന്‍റെ വീട്ടില്‍ വന്ന് സംസാരിക്കാം എന്നു പറഞ്ഞപ്പോള്‍ മൂന്ന് നാല് വര്‍ഷം സമയം വേണമെന്നായിരുന്നു അവന്‍റെ മറുപടിയെന്ന് അമ്മ. അതൊരു നല്ല കാര്യമായി തോന്നിയില്ല. ഇവനെ പിന്നീട് നേരിട്ട് കണ്ടിട്ടില്ല. തലയോലപ്പറമ്പ് സ്വദേശിയാണ്, പേര് അനൂപ് എന്നാണെന്ന് മാത്രം അറിയാം. ഈ ബന്ധം വേണ്ടെന്ന് പലപ്പോഴായി മകളോട് പറഞ്ഞിട്ടും അവള്‍ കേട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആണ്‍സുഹൃത്ത് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഈ ബന്ധം ശാശ്വതമല്ലെന്ന് മകളെ ഉപദേശിച്ചു. ആദ്യം മൂക്കിന്‍റെ പാലം തകര്‍ത്തു. പിന്നിടൊരുവട്ടം ഇടത് ചെവിയില്‍ പരുക്ക് കണ്ടു. കണ്ണിന്‍റെ ഭാഗത്ത്, നെറ്റിയില്‍ എന്നിങ്ങനെ പലപ്പോഴായി മകളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടപ്പോള്‍ ചോദിച്ചതാണ്. വീണു എന്നുമാത്രമായിരുന്നു മറുപടി. എനിക്ക് അന്നുമുതല്‍ സംശയമുണ്ട്. വീണാല്‍ ഇങ്ങനെ പരുക്കുണ്ടാകില്ലെന്നുറപ്പാണ്. പറയാവുന്ന രീതിയിലെല്ലാം ഗുണദോഷിച്ചു. ഇത്രയും പ്രായമായതല്ലേ എനിക്കും ശാരീരിക– മാനസിക ബുദ്ധിമുട്ടുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയില്ലേയെന്നും അമ്മ ചോദിക്കുന്നു. ALSO READ; കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചു, അര്‍ധനഗ്ന; പെണ്‍കുട്ടിയുടെ നില അതീവഗുരുതരം
ഒരു മകള്‍ മാത്രമാണ് തനിക്കുള്ളത്, വിധവയാണ്. എന്‍റെ ജീവനേക്കാള്‍ അവളുടെ ജീവനുവേണ്ടിയാണ് ഞാന്‍ ഓരോന്നും ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പോലും ഞാന്‍ ജീവനോടെയുള്ളത് കൊണ്ടാണ് നിങ്ങളോട് ഇതെല്ലാം വെളിപ്പെടുത്താന്‍ കഴിഞ്ഞതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അമ്മയും മകളും മാറിയാണ് താമസം. മകളുടെ ആണ്‍സുഹൃത്തിനെ പേടിച്ചാണ് വീട് മാറിയതെന്നും വെളിപ്പെടുത്തല്‍. തലച്ചോറിന് പരുക്കേറ്റ പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.
നിലവില്‍ ബലാത്സംഗം, വധശ്രമമടക്കമുള്ള വകുപ്പുകളാണ് കേസില്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. രാവിലെയാണ് പെൺകുട്ടിയുടെ ആൺസുഹൃത്ത് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാത്രി പത്തേകാലോടെ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. തർക്കത്തിനൊടുവിൽ താൻ പെൺകുട്ടിയെ ക്രൂരമായി മർദിച്ചു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ഷാൾ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു. ഷാൾ മുറിച്ചിട്ട ശേഷം താൻ രക്ഷപെട്ടു എന്നും ഇയാൾ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി ഒരു വർഷം മുൻപാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ലഹരി കേസിൽ അടക്കംപ്രതിയാണ്.