2010ല്‍ കൊരട്ടിയില്‍ സിപിഎം പ്രവർത്തകന് രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി പ്രവർത്തകന് വിനോഭായിയെ സുപ്രീം കോടതി വെറുതെവിട്ടു. കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് 13 വര്‍ഷമായി തടവിലായിരുന്നു വിനോഭായ്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അഭയ് എസ്.ഓക്ക അധ്യക്ഷനായ ബെഞ്ചാണ് വിനോഭായിയെ വെറുതെവിട്ടത്.
2010 ഡിസംബര്‍ 31ന് കൊരട്ടി കുന്നൂരില്‍ വച്ച് രാമകൃഷ്ണനെ വിനോഭായ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012ല്‍ വിചാരണക്കോടതി വിനോഭായിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴവും വിധിച്ചു. ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു.
വിനോഭായിയുടെ സഹോദരന് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാമകൃഷ്ണന്. വിചാരണക്കോടതി വെറുതെവിട്ട രാമകൃഷ്ണനെ വൈരാഗ്യം കാരണം വിനോഭായ് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസിലെ സാക്ഷികളായ രണ്ടുപേരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി വിധി