മലപ്പുറം തൃക്കലങ്ങോട് പുതിയത്ത് വീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഷൈമ സിനിവര്‍ ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ ആണ്‍ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. ഷൈമ മരിച്ചതറിഞ്ഞാണ് അയല്‍വാസിയായ യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായരുന്നു. കാരക്കുന്നിലുള്ള പിതൃസഹോദരന്റെ വീടിന്റെ ടെറസിലുള്ള കമ്പിയിൽ കഴുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു ഷൈമ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ വിവാഹ നിശ്ചയം. അടുത്ത ദിവസം നിക്കാഹ് നടക്കാനിരിക്കെയാണ് സംഭവം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ വിവാഹ നിശ്ചയം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബര്‍ അടക്കം. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.