മലപ്പുറത്തു അമ്മ വഴക്കു പറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം വരെയാണ് കുട്ടി ഒറ്റക്ക് നടന്നത്. പൊലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്.തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈനേയും വിവരമറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ദിവസം ഏതാണ്ട് ഉച്ചസമയത്താണ് ഒരുകുട്ടി റോഡിലൂടെ നടന്നുവന്നത്. കാര്യമാരാഞ്ഞപ്പോള്‍ ഉമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്നു മറുപടി പറഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാഴ്ചയില്‍ വളരെ ക്ഷീണിതനായിരുന്നതുകൊണ്ട് കുട്ടിക്ക് വെള്ളവും ഭക്ഷണവും നല്‍കിയതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം തന്നെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുെട പിതാവിനെ കണ്ടുപിടിക്കുകയും കുടുംബമെത്തിയ ശേഷം കുട്ടിയെ അവര്‍ക്കൊപ്പം വീട്ടിലേക്കയക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.