konni-woman-suicide-harassment-n

TOPICS COVERED

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ  വിദ്യാർത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലം എന്ന് അമ്മയുടെ പരാതി. ചിറ്റാർ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. 19 വയസായിരുന്നു. അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു. ഇവിടുത്തെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ENGLISH SUMMARY:

A 19-year-old woman, Gayathri, was found dead by hanging at her home in Murinjakkal, Konni, Pathanamthitta. Her family has alleged that she was mentally harassed by an instructor at an army recruitment training center.