കൊല്ലത്ത് എക്സൈസും പൊലീസും നടത്തിയ രാസലഹരിവേട്ടയില്‍ മൂന്നു യുവാക്കള്‍ പിടിയിലായി. ചവറയിലെ ബോക്സിങ് പരിശീലകനില്‍ നിന്ന് പിടികൂടിയത് പതിനേഴു ഗ്രാം എംഡിഎംഎയാണ്. ഇടനിലക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
പന്മന വടുതല സ്വദേശിയായ ഇരുപത്തിയെട്ടു വയസുളള ഗോകുലിനെ പുലര്‍ച്ചെ മൂന്നിനാണ് പിടികൂടിയത്. ബോക്സിങ് താരവും പരിശീലകനുമാണ് ഗോകുല്‍. ഇയാളില്‍ നിന്ന് പതിനേഴു ഗ്രാം എംഡിഎംഎയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡ് കണ്ടെടുത്തത്. തിരുവനന്തപുരത്തു നിന്നാണ് രാസലഹരി എത്തിച്ചതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.
കൊല്ലം നഗരത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിലാണ് 12 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു യുവാക്കളെ പിടികൂടിയത്. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ സജീവ്, ഇടവ കമലാലയം വീട്ടിൽ ഡിപിൻ എന്നിവരാണ് കൊണ്ടയത്ത് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടിയിലായത്.