student-death-04

തിരുവനന്തപുരം നഗരൂരിൽ മദ്യലഹരിയിൽ എൻജിനീയറിങ് വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു. മിസോറാം സ്വദേശിയും നാലാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയുമായ  വി എൽ വാലന്റയിൻ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥി ലസംഗ് സ്വാലയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും നഗരൂർ രാജധാനി കോളജ് വിദ്യാർഥികളാണ്. 

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കോളജിന് പുറത്ത് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ തമ്മിൽ കോളജിനു  സമീപം നെടുംപറമ്പ് ജംഗ്ഷനിൽ വച്ചുണ്ടായ  വാക്കുതർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചത്.  ഇരുവരും മദ്യലഹരിയിൽ  ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.

      ENGLISH SUMMARY:

      In Nagaroor, Thiruvananthapuram, an engineering student was stabbed to death by his classmate in an intoxicated state. The victim, V. L. Valentine, a fourth-year engineering student from Mizoram, was killed. Nagaroor police have taken third-year student Lalsang Zuala, also from Mizoram, into custody. Both were students of Rajadhani College, Nagaroor.