നായകനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തിയ മല്‍സരത്തില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 50 റണ്‍സിനാണ് രാജസ്ഥാന്റെ വിജയം. 206 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് നേടിയത്. പഞ്ചാബിന്റെ ആദ്യ തോല്‍വിയാണ്.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നേഹല്‍ – മാക്സ്്വെല്‍ അഞ്ചാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പഞ്ചാബിന് പ്രതീക്ഷയായി. അടുത്തടുത്ത പന്തുകളില്‍ ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ മല്‍സരത്തില്‍ പിടിമുറുക്കി. മൂന്നുവിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് പഞ്ചാബ് മുന്‍നിരയെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാനായി ജയ്സ്വാള്‍ 67 റണ്‍സും റിയാന്‍ പരാഗ് 43 റണ്‍സുമെടുത്തു. 26 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്