രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണിയില്‍ ബാലചന്ദ്രനും ജയകുമാരിയുമാണ് മരിച്ചത്. ജയകുമാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും ബാലചന്ദ്രന്‍റേത് തൂങ്ങിയ നിലയിലുമാണ് വീട്ടിനുള്ളില്‍ കണ്ടത്.
ഇന്ന് ഉച്ചയ്ക്ക് മകന്‍റെ ഭാര്യ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിന്‍റെ വിഷമമാണ് ബാലചന്ദ്രനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.