rape-gang-rape

പ്രതീകാത്മക ചിത്രം

മറ്റൊരാളുമായി പ്രണയത്തിലായ മുന്‍കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. 22 വയസുകാരിയെയാണ് മുന്‍കാമുകനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ ശാന്തി നഗർ പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് പറയുന്നതനുസരിച്ച് പ്രതിയും യുവതിയും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ വര്‍ഷങ്ങളായി പ്രണയത്തിലുമായിരുന്നു. എന്നാല്‍ നാലു മാസം മുന്‍പ് യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറുകയും മറ്റൊരു യുവാവുമായി പ്രണയത്തിലാകുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ മുന്‍ കാമുകന്‍ ക്രൂരകൃത്യത്തിന് പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി യുവതിയുടെ സഹോദരനെ ബന്ദിയാക്കിയ ഇയാള്‍ ഭീഷണിപ്പെടുത്തി യുവതിയോട് സ്ഥലത്തെത്താന്‍ പറയുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1:15 ഓടെ മൊബൈല്‍ റിങ് ചെയ്യുന്നത് കേട്ട് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി കണ്ടത് സഹോദരന്‍റെ നമ്പറില്‍ നിന്ന് 15 മിസ്ഡ് കോളുകളാണ്. തിരിച്ചു വിളിച്ചപ്പോൾ, മുന്‍കാമുകന്‍ സഹോദരനെക്കൊണ്ട് അവര്‍ നില്‍ക്കുന്ന സ്ഥലത്തേക്കെത്താന്‍ പറഞ്ഞു. ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തിയ യുവതി കണ്ടത് സഹോദരനൊപ്പം മുൻ കാമുകനെയും സുഹൃത്തുക്കളെയുമാണ്. തുടര്‍ന്ന് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ സഹോദരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മർദിച്ച ശേഷം യുവതിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് തൊട്ടടുത്തുള്ള സ്കൂളിന് സമീപമെത്തിയ സംഘം, സ്കൂളിന് പിന്നിലെ കുറ്റിക്കാട്ടിലെത്തിച്ച് യുവതിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ആറ് പേരിൽ നാലുപേർ ഒന്നിനു പുറകെ ഒന്നായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഒരു പിക്ക്-അപ്പ് വാനിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും വഴിമധ്യേ വാനില്‍ വച്ചും ബലാത്സംഗം ചെയ്യുകയും ചെയ്തു. എല്ലാ പ്രതികളും 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

A young man kidnapped his ex-girlfriend and subjected her to gang rape after she entered into a new relationship. The horrifying incident took place in Bhiwandi, Maharashtra. The 22-year-old woman was assaulted by her former lover and his friends. Shanti Nagar Police have registered a case against six individuals, arresting one.