afan-friend

വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ വെട്ടിക്കൊന്ന പ്രതി അഫാന്‍ കൊലപാതക ശേഷം സുഹൃത്തിനോട് സംസാരിച്ചത് ലവലേശം കുറ്റബോധമില്ലാതെ. കൊലപാതകം നടത്തി വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവെന്ന് അയല്‍ വാസിയും സുഹൃത്തുമായ ആലം വെളിപ്പെടുത്തുന്നു. ചാവി കറക്കി കൂളായി തനിക്ക് നേരേ വന്ന പ്രതി താന്‍ ആറ് പേരെ കൊന്നുവെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ്  പോയതെന്നും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. 

കൊലപാതകം നടത്തിയെന്ന് അഫാന്‍ പറഞ്ഞത് കേട്ട് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും 4 തവണ തന്നോട് കൊലപാകതകത്തിന്‍റെ കാര്യം പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു.  പെണ്‍സുഹൃത്തിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും കുഞ്ഞുനാള് മുതല്‍ അഫാനെ അറിയാമെന്നും ആലം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേനിലേക്ക് ലവലേശം കുറ്റബോധമില്ലാതെയാണ് പ്രതി അഫാന്‍ കയറിപോയതെന്നും ആലം സാക്ഷ്യപ്പെടുത്തുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      മുത്തശ്ശി സല്‍മാ ബീവി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നശേഷം സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും അഫാന്‍ വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. അമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. 

      ENGLISH SUMMARY:

      In Venjaramoodu, Afan, the accused in the brutal murder of five people, showed no signs of guilt while speaking to his friend after the killings. According to his neighbor and friend Alam, Afan casually arrived around 6:30 PM, calling out, "Machane!" (a friendly term for brother-in-law). He appeared completely calm, turned his bike key, and walked up coolly. Afan then reportedly told his friend that he had killed six people and would just need to sign a paper at the police station before returning.