തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആറുപേരെ വെട്ടിക്കൊന്നെന്ന് യുവാവ്. പേരുമല സ്വദേശി അഫാന്‍ (23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 5 പേരുടെ മരണം സ്ഥിരീകരിച്ചു, കൊല്ലപ്പെട്ടത് പ്രതിയുടെ സഹോദരിയും സഹോദരനും. പേരുമല, ചുള്ളാളത്ത്, പാങ്ങോട് എന്നിവിടങ്ങളിലായി 6 പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സഹോദരന്‍, അച്ഛന്‍റെ ചേട്ടനും ഭാര്യയും, മുത്തശ്ശി, കാമുകി എന്നവരാണ് കൊല്ലപ്പെട്ടത്. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി മുത്തശ്ശി സല്‍മാ ബീവിയെ (88) വെട്ടിക്കൊന്നു. പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. അതിനുശേഷം സ്വന്തം വീട്ടിലെത്തി സഹോദരനെയും കാമുകിയെയും വെട്ടിക്കൊന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍ അഫ്സാന്‍ (14). കാമുകി ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊല്ലാന്‍ വേണ്ടിയാണ്. വീട്ടില്‍വച്ച് അമ്മയെയും വെട്ടി, ഗുരുതരമായി പരുക്കേറ്റ് അമ്മ ചികില്‍സയിലാണ്.