ആലപ്പുഴ വനം ഓഫിസില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം. ആലപ്പുഴ കൊമ്മാടി സ്വദേശി കെ.ബി.അയ്യപ്പനാണ് മര്‍ദനമേറ്റത്. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറും ജീവനക്കാരും ചേർന്ന് മര്‍ദിച്ചെന്നാണ് പരാതി. കഴുത്തിന് കുത്തിപ്പിടിക്കുകയും അടിക്കുകയും ചെയ്തെന്ന് അയ്യപ്പൻ മനോരമ ന്യൂസിനോട് പറഞ്ഞു. വീടിനുമുകളില്‍ വനം ഓഫിസിലെ മരം വീണതിനെപ്പറ്റി പരാതി നല്‍കാനെത്തിയപ്പോഴാണ് മര്‍ദിച്ചതെന്നും, ഉദ്യോഗസ്ഥര്‍ മദ്യപിച്ചശേഷം കുപ്പി വീട്ടിലേക്ക് എറിയുന്നതില്‍ പരാതി പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും അയ്യപ്പന്‍ പറഞ്ഞു.