മരിച്ച സുരേഷ് | പ്രതി അമ്പാടി
കൊല്ലത്ത് ഇരുപതുകാരന്‍ വെട്ടികൊലപ്പെടുത്തിയത് തന്നെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചയാളെ. കൊല്ലം മണ്‍റോതുരുത്തിന് സമീപമായിരുന്നു ഇന്നലെ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ അമ്പാടി മദ്യ ലഹരിയില്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ റയില്‍വേ ട്രാക്കിലെത്തി. അവിടെ അമ്പാടിയെ തടഞ്ഞ സുരേഷിനെയാണ് പിന്നീട് വെട്ടികൊലപ്പെടുത്തിയത്.
മണ്‍റോതുരുത്തിന് സമീപം പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തില്‍ ഉല്‍സവമായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ ഇരുപതുകാരന്‍ അമ്പാടി മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് അമ്പാടിയെ നാട്ടുകാർ ചേര്‍ന്ന് ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് അമ്പാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. ALSO READ: മദ്യലഹരിയില്‍ ഇരുപതുകാരന്‍റെ ആക്രമണം; 45കാരന്‍ വെട്ടേറ്റ് മരിച്ചു...
അവിടെ നിന്ന് അമ്പാടിയെ സുരേഷും ചില നാട്ടുകാരും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ശേഷം സുരേഷിന്‍റെ തന്നെ നേതൃത്വത്തില്‍ അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചു. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയുമായി പുറത്തിറങ്ങി സുരേഷിനെ വെട്ടി. കഴുത്തിന് വെട്ടേറ്റ സുരേഷ് സ്‌ഥലത്ത് വച്ചു തന്നെ മരിച്ചു. ലഹരിക്കടിമയായ പ്രതിയെ കിഴക്കേ കല്ലട പൊലീസാണ് പിടികൂടിയത്. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി. കിടപ്രം സ്വദേശിയാണ് മരിച്ച സുരേഷ്. മരംകയറ്റ തൊഴിലാളിയാണ് കിടപ്രം വടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ അമ്പാടി.