വര്‍ഷം 2007. ബീഹാറിലെ ബഹുസ്വരായി ജില്ലയിലെ മുസ്സഹാരി ഗ്രാമത്തിൽ നിന്നും ഖുശ്‌ബു എന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതാകുന്നു. ആ അന്വേഷണം ചെന്നവസാനിച്ചതാകട്ടെ 8 വയസുകാരനായ ഒരാണ്‍കുട്ടിയിലും. അവിടെ നിന്നുമാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ അമര്‍ജീത് സദയുടെ കൊലപാതക പരമ്പര പുറം ലോകം അറിയുന്നത്. കൊലപാതകത്തില്‍ ഹരം കണ്ടെത്തിയ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ അമര്‍ജീത് സദയുടെ കഥ ഇങ്ങനെയാണ്.
ദരിദ്രരായ ബലറാമിനും ഭാര്യ പാറുളിനും കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഒരാണ്‍കുഞ്ഞ് ജനിക്കുന്നു. അവര്‍ അവന് അമര്‍ജീത് എന്ന് പേരിടുന്നു. മറ്റേതൊരു കുട്ടിയേയും പോലെ അമര്‍ജീത്തും വളര്‍ന്നു, കളിച്ചും ചിരിച്ചും. എന്നാല്‍ വളരുന്തോറും അമര്‍ജീതിന്‍റെ സംസാരവും കളിയും ചിരിയുമെല്ലാം പാടെ കുറഞ്ഞു. എഴ് വയസായപ്പോഴേയ്ക്കും ആരോടും മിണ്ടാത്ത പ്രകൃതക്കാരനായി മാറി അമര്‍ജീത് സദ. ഒപ്പം കൊച്ചു കൊച്ചുമോഷണങ്ങളും അവന്‍ ശീലമാക്കി.
തന്‍റെ ഏഴാം വയസിലാണ് അമര്‍ജീത് സദ ആദ്യമായി കൊലപാതകത്തിന്‍റെ ഹരമറിയുന്നത്. അതും സ്വന്തം അമ്മയുടെ അനുജത്തിയുടെ കുഞ്ഞിനെ വകവരുത്തിക്കൊണ്ട്. അവധിക്കാലം ചിലവിടാന്‍ വീട്ടിലെത്തിയ അമ്മയുടെ അനുജത്തി മീനയ്ക്കൊപ്പം അവരുടെ ആറു മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു. പട്ടണത്തില്‍ പെട്ടെന്നൊരു ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ അമര്‍ജീത്തിന്‍റെ അമ്മയെ ഏല്‍പ്പിച്ച് മീനയ്ക്ക് മടങ്ങേണ്ടിവന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അമർജീവിത്തിന്‍റെ അമ്മ പാറുൾ കുഞ്ഞിനെ മകന്‍റെ കയ്യിൽ ഏൽപ്പിച്ച് ചന്ത പോയി . ഈ സമയം അമർദീപിന്റെ ഉള്ളിൽ ഒരു കുസൃതി മുളച്ചു. അവൻ ഉറങ്ങിക്കിടക്കുകയിരുന്ന ആ കുഞ്ഞിന് ഒരു നുള്ളി നോവിച്ചു.
വേദന കൊണ്ട് വാവിട്ടുകരയുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ അമര്‍ജീത്തിന് കൗതുകം കൂടി. അവന്‍ തന്‍റെ രണ്ടുകൈകകളും ഉപയോഗിച്ച് കുഞ്ഞിന്‍റെ കഴുത്തില്‍ അമര്‍ത്താന്‍ തുടങ്ങി. ശ്വാസം കിട്ടാതെ ആ കുഞ്ഞ് പിടിഞ്ഞ് മരിക്കുന്നത് നിറചിരിയോടെ അമര്‍ജീത് ആസ്വദിച്ചു. കുഞ്ഞ് മരിച്ചു എന്നറിഞ്ഞിട്ടും അമര്‍ജീത്തിന്‍റെ ഉളളിലെ കൗതുകത്തിന് കുറവൊന്നും വന്നില്ല. അവന്‍ ആ കുഞ്ഞിന്‍റെ ശരീരം വാരിയെടുത്ത് കൃഷിയിടത്തിലേക്ക് നടന്നു. അവിടെ നിന്ന് ഒരു ഇഷ്ടിക എടുത്ത് കുഞ്ഞിന്റെ തലതല്ലിപ്പൊളിച്ചു. ശേഷം ഒരു കുഴിയെടുത്ത് ശരീരം മറവ് ചെയ്തു. സ്ഥലം മാറിപ്പോകാതിരിക്കാന്‍ അവിടെ ഒരു കമ്പും ഇഷ്ടികയും എടുത്ത് വച്ചു.
ചന്തയില്‍ നിന്ന് തിരികയെത്തിയ പാറുള്‍ കണ്ടത് ഒരു പൊട്ടിയ പ്ലാസ്റ്റിക് കാറുമെടുത്ത് കളിച്ചുകൊണ്ടിരുന്ന അമർജീത്തിനെയാണ്. കുഞ്ഞെവിടെ എന്ന പാറുളിന്‍റെ ചോദ്യത്തിന് ഞാൻ അവനെ കൊന്നുകളഞ്ഞമ്മേ എന്നാണ് ചിരിച്ചുകൊണ്ട് അവൻ മറുപടി നൽകിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലവും അവൻ അമ്മയ്ക്ക് കാണിച്ചു കൊടുത്തു. കരഞ്ഞു നിലവിളിച്ച ആ അമ്മ വൈകിട്ട് വീട്ടിലെത്തിയ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. നേരം വെളുക്കുവോളം ബലറാം തന്‍റെ മകനെ കെട്ടിയിട്ട് തല്ലി. ശേഷം സംഭവം ഇരുചെവി അറിയാതെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തു. ഒരു മാസത്തിനിപ്പുറം കുഞ്ഞിനെ തിരികെ കൊണ്ടുപോകാനെത്തിയ മീനയോട് ബലറാമും പാറുളും സംഭവിച്ചതെല്ലാം വിവരിച്ച് മാപ്പപേക്ഷിച്ചു. മകന്‍റെ നല്ല ഭാവിക്ക് വേണ്ടി യാചിക്കുന്ന ആ മാതാപിതാക്കൾക്ക് മീന നിറകണ്ണുകളോടെ മാപ്പ് നൽകി. ആ സംഭവം ആരുമറിയാതെ അവസാനിച്ചു.
അമര്‍ജീത്തിന്‍റെ അടുത്ത ഇര സ്വന്തം സഹോദരി തന്നെയായിരുന്നു. ഒരിക്കൽ 'അമ്മ ഇല്ലാത്ത തക്കത്തിന് അവൻ സ്വന്തം അനുജത്തിയേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിക്കാത്ത പോലെ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി. പാല് കൊടുക്കാൻ വേണ്ടി പാറുൾ കുഞ്ഞിനെ കയ്യിലെടുത്തപ്പോഴാണ് മകൾ മരിച്ചത് ആ 'അമ്മ അറിയുന്നത്. അപ്പോഴും അവൻ ആ പൊട്ടിയ പ്ലാസ്റ്റിക് കാറുമായി അവിടെ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. എടാ നീ നിന്‍റെ അനുജത്തിയേയും കൊന്നോ എന്ന ചോദ്യത്തിന് അതെ എന്നവൻ മറുപടിയും നൽകി. പാറുളിന്‍റെ നിലവിളി കേട്ട് തൊട്ടടുത്ത ചില അയൽക്കാരും ബന്ധുക്കളുമെത്തി. മകന്‍റെ കരണത്ത് ആഞ്ഞൊരടികൊടുത്ത് ബൽറാം ചോദിച്ചു എന്തിനാ നീ ഇത് ചെയ്തതെന്ന് ..വെറുതെ എന്നവൻ മറുപടിയും നൽകി. ഈ വിവരം പൊലീസിൽ അറിയിക്കാൻ അമർജീത്തിന്‍റെ മാതാപിതാക്കളോട് അയൽവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ മകന്‍റെ ഭാവി നശിക്കുമെന്നും സംഭവം ആരുമറിയരുതെന്നും അമര്‍ജീത്തിന്‍റെ മാതാപിതാക്കള്‍ അയല്‍വാസികളോടും ബന്ധുക്കളോടും അപേക്ഷിച്ചു. അങ്ങനെ അമര്‍ജീത് എന്ന എട്ടുവയസുകാരന്‍റെ രണ്ടാമത്തെ കൊലയും പുറംലോകമറിയാതെ പോയി.
അമര്‍ജീത്തിന്‍റെ മൂന്നാമത്തെ കൊലപാതകം ഗ്രാമത്തിലെ ചുന്‍ചുന്‍ ദേവി എന്ന സ്ത്രീയുടെ മകളുടേതാണ്. കുഞ്ഞിനെ അടുത്തുള്ള പ്രൈമറി സ്കൂള്‍ വരാന്തയില്‍ ഉറക്കി കിടത്തിയശേഷമാണ് ചുന്‍ചുന്‍ ദേവി തൊട്ടുത്തു തന്നെ ജോലിയില്‍ മുഴുകിയത്. തിരികെ വന്നപ്പോള്‍ കുഞ്ഞില്ല. യുവതിയുടെ നിലവിളി കേട്ട നാട്ടുകാരില്‍ ചിലരാണ് സംഭവസ്ഥലത്ത് അമര്‍ജീത്തിനെ കണ്ട വിവരം പറയുന്നത്. കുഞ്ഞെവിടെ എന്നറിയാന്‍ അമര്‍ജീത്തിന്‍റെ വീട്ടിലെത്തിയ യുവതിയും നാട്ടുകാരും കണ്ടത് പൊട്ടിയ കാറുമായി കളിക്കുന്ന അമര്‍ജീത്തിനെയാണ്. കുഞ്ഞെവിടെ എന്ന ചോദ്യത്തിന് പതിവുപോലെ ഞാന്‍ അവളെ കൊന്നുകളഞ്ഞെന്ന് മറുപടി. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്ക്ടിച്ച് കുഴിച്ചിട്ട സ്ഥലവും അവന്‍ അവര്‍ക്ക് കാട്ടിക്കൊടുത്തു. ഇതോടെ നാട്ടുകാര്‍ സംഭവവിവരം പൊലീസില്‍ അറിയിച്ചു.
എന്നല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശത്രുഘ്നന്‍ കുമാര്‍ അമര്‍ജീത്തിനെ കുറ്റളിയായി കാണാന്‍ തയ്യാറായില്ല. പക്ഷേ ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. അമര്‍ജീത് 3 കൊലപാതകവിവരങ്ങളും ഒരു കഥ പോലെ പൊലീസിനോട് പറഞ്ഞു. അതിന് ആ പൊലീസ് ഇൻസ്പെക്ടർക്ക് ചെലവായത് രണ്ടു കൂട് ഹോർലിക്സ് ബിസ്കറ്റും ഒരു ഗ്ലാസ് ചായയും മാത്രം. പ്രതിയെ കിട്ടിയെങ്കിലും അമര്‍ജീത് എന്തിന് ഈ മൂന്നു കുഞ്ഞുങ്ങളെയും കൊന്നു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. മാനസികവൈകല്യമാണ് അമര്‍ജീത്തിനെ ഇതിനെല്ലാം പ്രേരിപ്പിച്ചതെന്ന് പിന്നീട് ഒരു മനശാസ്ത്ര വിദഗ്ധന്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് പഠനങ്ങളും നടന്നു.
കേസന്വേഷണത്തിനൊടുവിൽ അമർജീത്തിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. ഒരു ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം ചെലവിട്ട ശേഷം അമര്‍ജീത് സ്വാതന്ത്രനാക്കപ്പെട്ടു. മുംഗേറിലുള്ള ഒരു റിമാൻഡ് ഹോമില്‍ 18 വയസുവരെ അമര്‍ജീതിനെ പുറത്തുവിടാതെ താമസിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനരോഷം ഭയന്നാകണം സർക്കാർ അവന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഇന്ന് അമർജീത് സദ എന്തുചെയ്യുന്നു? എവിടെയാണ് ഇതൊന്നും ആർക്കും അറിയില്ല. എന്തായാലും എട്ടുവയസിനുളളില്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്ന വിശേഷണം ഇന്നും അമര്‍ജീത്തിന് മാത്രം സ്വന്തം.